ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു
May 18, 2017, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 18/05/2017) ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശിയും ചൗക്കി മജലില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ്(30) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. കുമ്പള ടൗണിലെ രാത്രികാല ഓട്ടോ ഡ്രൈവറായ റഫീഖ് ജോലി കഴിഞ്ഞ് ചൗക്കി മജലിലെ വീട്ടിലേക്ക് വരുമ്പോള്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
റഫീഖ് ഓടിച്ച കെ എല്‍ 14 എസ് 2550 നമ്പര്‍ ഓട്ടോ ടി എന്‍ 88-2301 ടാങ്കര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അപകടം വരുത്തിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് മേലപ്പെട്ടിയിലെ പളനി സ്വാമിയെ കാസര്‍കോട് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോയ്ക്ക് വാടക ലഭിക്കാത്തപ്പോള്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കും റഫീഖ് പോകാറുണ്ട്. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞ്-ജമീല ദമ്പതികളുടെ മകനാണ്. മക്കള്‍: റാഹില്‍, റിയാല്‍, റിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Accident, Lorry, Auto Rickshaw, Auto Driver, Obituary, Custody, Hospital, Postumortem, Auto driver dies after accident.