city-gold-ad-for-blogger

ജ്യോത്സ്യനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 Scene outside astrologer's house in Periyattadukkam after death
Photo: Arranged

● തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്.
● ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ബികേഷ് ഉറങ്ങാൻ പോയത്.
● ബേക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
● സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പെരിയ: (KasargodVartha) പെരിയാട്ടടുക്കം സന്ധ്യ നിവാസിൽ സുകുമാരൻ്റെ മകൻ ബികേഷ് (32) എന്ന ജ്യോത്സ്യനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ബികേഷ് ഉറങ്ങാൻ പോയത്. രാവിലെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബേക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: A 32-year-old astrologer named Bikesh was found hanged in his bedroom in Periya. The incident came to light on Monday morning. Bekal Police have initiated an investigation into the death.

#KeralaNews, #Periya, #AstrologerDeath, #BekalPolice, #TragicIncident

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia