Funeral | നാടിന്റെ നോവായി അഞ്ജുശ്രീ; മൃതദേഹം സംസ്‌കരിച്ചു
Jan 7, 2023, 21:29 IST
പെരുമ്പള: (www.kasargodvartha.com) ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെരുമ്പള അരീച്ചം വീട്ടിലെ പരേതനായ കുമാരന്‍ - അംബിക ദമ്പതികളുടെ മകളും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയുമായ അഞ്ജുശ്രീ പാര്‍വതി (19) യ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നാനാതുറകളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പിച്ചു. രാത്രിയോടെ മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, എഡിഎം എ കെ രമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, സിപിഎം ഏരിയാ സെക്രടറി മധുമുതിയക്കാല്‍, ടി കൃഷ്ണന്‍ എന്നിവര്‍ വീട്ടിലെത്തി.

Keywords: Latest-News, Kerala, Kasaragod, Perumbala, Obituary, Funeral, Top-Headlines, Death, Dead body, Anjushree's dead body cremated.
< !- START disable copy paste -->