നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ത്ഥനയ്ക്കിടെ അനയ് മോന്‍ വേദനയുടെ ലോകത്ത്‌നിന്നും യാത്രയായി
Oct 1, 2016, 12:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2016) നാട് ഒന്നടങ്കം പ്രാര്‍ത്ഥന നടത്തുന്നതിനിടെ ബംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനയ് മോന്‍ വേദനയുടെ ലോകത്ത്‌നിന്നും യാത്രയായി. മാരക രോഗംബാധിച്ച് ജീവനുവേണ്ടി മല്ലിട്ട അനയ് മോന്റെ (നാല്) ചികിത്സയ്ക്കായി നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് സ്വരൂപിച്ച 30 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടിവെച്ചിരുന്നു. 60 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. ബാക്കിതുക ഉണ്ടാക്കാന്‍ നാട്ടുകാര്‍ പരിശ്രമം നടത്തുന്നതിനിടയിലാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി അനയ്‌മോന്‍ മരണത്തിന് കീഴടങ്ങിയത്.
ഒടയംചാലിലെ ഓട്ടോഡ്രൈവറായ സതീശന്‍-ലതിക ദമ്പതികളുടെ ഏക മകനാണ് അനയ് മോന്‍. അനയ് മോന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഒടയംചാലില്‍കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ചതിന്‌ശേഷം സംസ്‌ക്കരിക്കും. തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോഴാണ് വിദഗ്ദ്ധ ചിക്തസയ്ക്കായുള്ള പണം സ്വരൂപിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
മുമ്പ് നടക്കുമ്പോള്‍ വേദനയുള്ളതായി അനയ്‌മോന്‍ പറഞ്ഞതിനെതുടര്‍ന്ന് പിള്ളവാതമോ രക്തവാതമോ ആയിരിക്കുമെന്ന് കരുതി പലയിടത്തും പല വിധത്തിലുള്ള ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് അനയ് മോന് മാരകരോഗം ബാധിച്ചതായി തിരിച്ചത്. കീമോതെറാപ്പി അടക്കമുള്ള ചികില്‍സയ്ക്കും വിദേയമാക്കിയിരുന്ന അനയ് മോനെ ആഴ്ചകള്‍ക്ക് മുമ്പാണ് ബംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.
സതീശന്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ചമായ വരുമാനം കുട്ടിയുടെ ഒരു ദിവസത്തെ ചികിത്സക്കു പോലും തികഞ്ഞിരുന്നില്ല. അനയിനെ വേദനയില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള വിദഗ്ദ ചികില്‍സയാണ് ആവശ്യമായി വന്നത്. അനയ് മോന്റെ മരണം നാടിനെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി.
Keywords: Kanhangad, Kasaragod, Kerala, Obituary, Anay Mon, Treatment, Anay mon no more