കടുത്ത തലവേദന: ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഗൃഹനാഥന്‍ മരിച്ചു
Sep 4, 2015, 11:30 IST
ബോവിക്കാനം: (www.kasargodvartha.com 04/09/2015) കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഗൃഹനാഥന്‍ മരിച്ചു. ബോവിക്കാനത്തെ ഓട്ടോ ഡ്രൈവറും അമ്മങ്കോട് സ്വദേശിയുമായ എ. മാധവ (40)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കടുത്ത തലവേദന അനുഭവപ്പെട്ട മാധവയെ നുള്ളിപ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയില്‍ തലയിലെ ഞരമ്പ് പൊട്ടിയതാണെന്ന് മനസിലാകുകയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുംപോകുവഴി മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.
ചുക്രന്‍-വെള്ളച്ചി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കഞ്ചാട, കമലാക്ഷി, പ്രഭാകരന്‍, സരസ്വതി, അക്കമ്മ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Bovikanam, Death, Obituary, Hospital, Ammangod Madhava passes away.
Advertisement: