ട്രെയിനില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം ആംബുലന്‍സില്‍ കയറ്റിയ റെയില്‍വെ പോലീസും ആര്‍ പി എഫും കൂടെ പോയില്ല; തനിച്ചായ ഡ്രൈവര്‍ ആശുപത്രിയില്‍ വട്ടംകറങ്ങി
Feb 20, 2017, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2017) ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് ട്രെയിനില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ആംബുലന്‍സില്‍ കയറ്റിയ റെയില്‍വെ പോലീസും ആര്‍ പി എഫും മൃതദേഹത്തെ അനുഗമിച്ചില്ല. ഇതേ തുടര്‍ന്ന് തനിച്ചായ ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി അധികൃതരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ വട്ടംകറങ്ങി.
തിങ്കളാഴ്ച രാവിലെ 10.29 മണിയോടെയാണ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ലോകമാന്യതിലക് എക്‌സ്പ്രസില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആരോ നല്‍കിയ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ട്രെയിനിന്റെ മൂന്നാമത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറിയ റെയില്‍വെ പോലീസും ആര്‍ പി എഫും വാഷ് ബേസിന് സമീപം കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ മൃതദേഹം ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലിറക്കുകയും തളങ്കര ദീനാര്‍ ഐക്യവേദിയുടെ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് രോഗിയെയായാലും മൃതദേഹമായാലും കൂടെ ആളുവേണമെന്നിരിക്കെ അജ്ഞാതമൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ റെയില്‍വെ പോലീസിന്റെയോ ആര്‍ പി എഫിന്റെയോ ഒരാള്‍ പോലും കൂടെ പോയില്ല.
ആംബുലന്‍സില്‍ മൃതദേഹം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ കൂടെ ആരുമില്ലാതിരുന്നതിനെ ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഒടുവില്‍ പോലീസുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് അജ്ഞാത മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
അധികാരികളുടെ ഭാഗത്തുനിന്നും ഇത്തരം സന്ദര്‍ഭങ്ങളിലുള്ള സമീപനം ഈ രീതിയിലാണെങ്കില്‍ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഡ്രൈവര്‍ പറഞ്ഞു. മംഗളൂരു പമ്പ് വെല്ലില്‍ നിന്നും കയറിയ ആളെയാണ് ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്ര രത്‌നഗിരി ഹംബദാറിലെ മോര്‍ത്തഞ്ജയ്(25) ആണ് മരിച്ചതെന്ന് സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, Driver, Hospital, Train, Deadbody, Railway Station, Obituary, Death, Wash Base, Platform, Ambulance, Mortuary, Ambulance driver troubled with unidentified dead body.