അല്‍മാസ് അബ്ദുര്‍ റഹ്മാന് നിര്യാതനായി
Nov 5, 2012, 15:32 IST
കാസര്‍കോട്: അല്‍മാസ് ജ്വല്ലറി പാര്‍ട്ണറായിരുന്ന മേല്‍പറമ്പ് കട്ടക്കാലിലെ കെ.എം. അബ്ദുര്‍ റഹ്മാന് (55) നിര്യതനായി. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ദുര്‍ റഹ്മാന് എറണാകുളത്തെ ആശുപത്രിയിലായില്‍ വെച്ചാണ് അന്തരിച്ചത്. ഷാര്‍ജയിലെ അല്‍മാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. നാട്ടിലെ മത- സാമൂഹ്യ വ്യാപാര രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.
പരേതനായ കട്ടക്കാല്‍ മുഹമ്മദ് ഹാജി-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ശബാന, ഇര്‍ഫാന, റഹാന (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി). മരുമകന്: ഖാദര്‍ കീഴൂര്‍.
സഹോദരങ്ങള്‍: അബൂബക്കര്‍ ഡിങ്ങ്ഡോങ്ങ്, കെ.എം. അഹ്മദ് , കെ.എം. ശാഫി (പ്രസിഡണ്ട് ഐ.എന്‍.എല്‍. ചെമനാട് പഞ്ചായത്ത് കമ്മിറ്റി), ശംസുദ്ദീന്‍, ആഇശ, ഖൈറുന്നിസ, നജ്മുന്നിസ.
Keywords: Obituary, Treatment, Sharjah, Ernakulam, kasaragod, Kerala.