കരള്‍രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആലംപാടി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
Dec 12, 2015, 19:07 IST
കാസര്‍കോട്: (www.kasargodvartha.com 12/12/2015) കരള്‍രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആലംപാടി സ്വദേശി ഹൃദയാഘാതംമൂലം മംഗളൂരു ആശുപത്രിയില്‍വെച്ച് മരിച്ചു. ആലംപാടി കല്ല്യാപുര മഠത്തിലെ പരേതനായ കെ എം കെ നായര്‍ - പുഷ്പവല്ലിയമ്മ ദമ്പതികളുടെ മകന്‍ ശ്യാം മനോഹര്‍ ദാസ് (45) ആണ് മരിച്ചത്.
ചികിത്സയില്‍ കഴിയവെ ശനിയാഴ്ച വൈകിട്ട് 3.15 മണിയോടെ ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. നേരത്തെ ലണ്ടനിലായിരുന്ന ശ്യാം മനോഹര്‍ പിന്നീട് നാട്ടിലെത്തി ആലംപാടി കേന്ദ്രീകരിച്ച് സോളാര്‍ ഉല്‍പന്നങ്ങളുടെ ബിസിനസ് നടത്തിവരികയായിരുന്നു. ഒമ്പത് ദിവസം മുമ്പാണ് കരള്‍ രോഗത്തെതുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലോകമെങ്ങും സുഹൃദ് വലയമുള്ള വ്യക്തിയായിരുന്നു ശ്യാം മനോഹര്‍. കേരള, കര്‍ണാടക, ദുബൈ, ജപ്പാന്‍, ലണ്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരവധി സുഹൃദ് വലയങ്ങളുള്ള ഹൃദയസ്‌നേഹിയായിരുന്ന ശ്യാമിന്റെ ആകസ്മിക വിയോഗം സുഹൃത്തുക്കളേയും ബന്ധുക്കളേയും ഒരേപോലെ ദുഖഃത്തിലാഴ്ത്തി. സംസ്‌ക്കാരം ആലംപാടിയിലെ വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: വര്‍ഷാ ശ്യാം. മക്കളില്ല. സഹോദരങ്ങള്‍: കൃഷ്ണദാസ് (റിട്ട. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍), ഹരിദാസ് (ടൊയോട്ട കമ്പനി മസ്‌ക്കറ്റ്).
Keywords: Kasaragod, Kerala, Obituary, Alampady Shyam Manohar Das passes away