കുളിക്കുന്നതിനിടെ കടലിൽ കാണാതായ അജ്മലിന്റെ മൃതദേഹം കണ്ടെത്തി
Apr 9, 2021, 10:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2021) ബല്ലാകടപ്പുറം മീനാപ്പീസിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കടലിൽ കാണാതായ വടകര മുക്കിലെ അജ്മലിന്റെ (15) മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. അക്കരമ്മൽ സകരിയ്യയുടെ മകനും അജാനൂർ ക്രസൻ്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്.
ബല്ലാകടപ്പുറം മീനാപീസിൽ വ്യാഴാഴ്ച സന്ധ്യയോടെയാണ് അജ്മലിനെ കടലിൽ കാണാതായത്. സുഹൃത്തുക്കളായ മറ്റ് അഞ്ച് പേർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു കാണാതായത്. കോസ്റ്റൽ പോലീസും, ഫയർഫോഴ്സും, നൂറ് കണക്കിന് യുവാക്കളും അജ്മലിനായി തെരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളിലെ യുവാക്കളടക്കം തുടക്കത്തിൽ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് തൈക്കടപ്പുറം മുതൽ അജാനൂർ വരെ തിരച്ചിൽ വ്യാപിപ്പിച്ചു. ടോർചും റാന്തലുമായി നൂറ് കണക്കിന് യുവാക്കൾ തീരത്ത് കൂടിയും കോസ്റ്റൽ പൊലീസ് കടലിലൂടെ ബോടിലും തിരച്ചിൽ നടത്തി. ഫയർഫോഴ്സ് വെളിച്ച സൗകര്യം ഒരുക്കി തീരത്തും തിരച്ചിൽ നടത്തി.
Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Death, Dead body, Sea, Obituary, Missing, Ajmal's body found at sea.
< !- START disable copy paste -->