അജ്‌മലിന് യാത്രാമൊഴി; വിങ്ങലോടെ നാടും നാട്ടുകാരും
Apr 9, 2021, 20:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2021) അജ്‌മൽ യാത്രയായി, ഒരു രാത്രി മുഴുവൻ നീണ്ട് നിന്ന തെരച്ചിലിനും പ്രാര്ഥനയ്ക്കും ഒടുവിൽ. വ്യാഴാഴ്ച വൈകീട്ടാണ് കൂട്ടുകാർക്കൊപ്പം കുളിച്ചു കൊണ്ടിരുന്ന അജ്‌മലിനെ കടലിൽ കാണാതായത്. കാണാതായ നിമിഷം മുതൽ കാഞ്ഞങ്ങാട് തീരദേശമാകെ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ അജ്മലിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു.
അജ്മലിനെ കാണാതായ വിവരം പുറത്ത് വന്ന ഉടനെ അജാനൂർ കടപ്പുറത്തെ മീൻ പിടിത്ത തൊഴിലാളികൾ ആരും ജോലിക്കു പോകാതെ വള്ളങ്ങളുമെടുത്ത് കടലിലും അല്ലാത്തവർ കരയിലും തെരച്ചിൽ ദൗത്യത്തിൽ ഏർപെടണമെന്നും നിർദേശം കൊടുത്തിരുന്നു. എന്നാൽ വെള്ളിയാഴ്ച പുലർചെ ആറ് മണിയോടെ നാടിനെ തേടി ആ ദുഃഖ വാർത്തയെത്തി. ചേതനയറ്റ അജ്മലിന്റെ ഭൗതീക ശരീരം കണ്ടെത്തി.
അജ്മലിൻ്റെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ ബല്ലാകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അനുശോചനമറിയിക്കാനും അജ്മലിനെ ഒരു നോക്ക് കാണാനും മന്ത്രി ഇ ചന്ദ്രശേഖരനടക്കം നിരവധി നേതാക്കൾ എത്തിയിരുന്നു.
< !- START disable copy paste -->
അജ്മലിൻ്റെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ ബല്ലാകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അനുശോചനമറിയിക്കാനും അജ്മലിനെ ഒരു നോക്ക് കാണാനും മന്ത്രി ഇ ചന്ദ്രശേഖരനടക്കം നിരവധി നേതാക്കൾ എത്തിയിരുന്നു.
Keywords: Kanhangad, Death, Obituary, News, Kasaragod, Kerala, Ajmal is no more.