ജമാഅത്ത് യോഗത്തിനിടെ മുന്‍ പ്രസിഡന്റ് കുഴഞ്ഞുവീണ് മരിച്ചു
Mar 8, 2013, 22:15 IST
കാസര്‍കോട്: ജമാഅത്ത് യോഗത്തിനിടെ മുന്‍ പ്രസിഡന്റ് കുഴഞ്ഞുവീണ് മരിച്ചു. ചെട്ടുംകുഴി രിഫാഇയ്യ ജമാഅത്ത് മുന്‍ പ്രസിഡന്റ് ബസ്രിയ മന്‍സിലില്‍ അഹ്മദ് ഹാജി (56) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചെട്ടുംകുഴി മദ്രസാഹാളില്‍ ജമാഅത്ത് യോഗം നടക്കുന്നതിനിടെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം വൈകിട്ടോടെ രിഫാഇയ്യ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ (ദുബൈ), ബല്ഖീസ്, സഫ് വാന്‍, ബസ്രിയ. മരുമക്കള്‍: സെബീമ (ചേരൂര്‍), ബഷീര്‍ (മാവിനക്കട്ട). സഹോദരങ്ങള്‍: ജമീല (ആദൂര്‍), ബീഫാത്വിമ (ചെട്ടുംകുഴി), ആഇശ (ഉളിയത്തടുക്ക), പരേതനായ ഇബ്രാഹിം.
Keywords: Kasaragod, Chettumkuzhi, Obituary, Kerala, Jama-ath Ex. President, Meeting, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.