മുസ്ലിം ലീഗ് നേതാവ് അഹ്മദ് വിദ്യാനഗര്‍ നിര്യാതനായി
Sep 8, 2013, 21:25 IST
കാസര്‍കോട്: പ്രവാസി ലീഗ് ജില്ലാ ട്രഷററും മുസ്ലിം ലീഗ് നേതാവുമായ കെ.എ അഹ്മദ് വിദ്യാനഗര്‍ (60) നിര്യാതനായി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിവരമറിഞ്ഞ് നായന്മാര്മൂലയില് നടന്നു കൊണ്ടിരുന്ന മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം നിര്‍ത്തി വെച്ചു. ദീര്‍ഘകാലത്തെ ഖത്തറിലെ ജോലിക്ക് ശേഷം വിദ്യാനഗറില്‍ പ്രിന്റിംങ് പ്രസ് നടത്തുകയും ഇവിടെ നിന്ന് ചന്ദ്രഗിരി ടൈംസ്, ഉത്തരകേരളം, കാസറവോയ്സ് എന്നീ സായാഹ്ന പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ മലബാര്‍ ഡയറി പത്രത്തിന്റെ എഡിറ്ററാണ്.
വിദ്യാനഗര്‍ പടുവടുക്കം മുബാറക് ജുമാമസ്ജിദ് സെക്രട്ടറികൂടിയായ അഹ്മദ് വിദ്യാനഗര്‍ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവും പൊതുപ്രവര്‍ത്തകനുമായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിംലീഗ് പടുവടുക്കം വാര്‍ഡ് പ്രസിഡന്റ്, കാസര്‍കോട് ഗവ. കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് ട്രഷറര്‍, സാഹിത്യവേദി നിര്‍വാഹിക സമിതി അംഗം, പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പിതാവ്: പരേതനായ കുന്നില്‍ അബ്ബാസ്. മാതാവ്: ദൈനബി ഹജ്ജുമ്മ. ഭാര്യ: ഹാജറ തളങ്കര (മുന്‍ ചെങ്കള പഞ്ചായത്തംഗം). മക്കള്‍: മിര്‍ഷാദ് (ദുബൈ), മിസ്ഫര്‍ (സൗദി അറേബ്യ), മുസമ്മില്‍ (മെട്രോ ഡിജിറ്റല്‍ പ്രിന്റേര്‍സ് വിദ്യാനഗര്‍), മഷ്ഹൂദ് അബ്ബാസ്, മുംതസിര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഇര്‍ഫാന. മരുമക്കള്‍: ഖലീല്‍ ബങ്കരക്കുന്ന്, ഫാസില കട്ടക്കാല്‍. സഹോദരങ്ങള്‍: അബ്ദുല്ല പടുവടുക്കം, മുഹമ്മദ്, അബ്ദുല്‍ഖാദര്‍, ഖദീജ, കുഞ്ഞിബി, പരേതരായ മൊയ്തീന്, മറിയം.
മൃതദേഹം രാത്രി 10 മണിയോടെ പടുവടുക്കത്തെ വീട്ടിലെത്തിക്കും. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ പടുവടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords : Kasaragod, Obituary, Muslim-league, Leader, Vidya Nagar, Kerala, Ahammed Vidyanagar, Pravasi league, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

(Updated)