കാസര്‍കോട്ടെ പ്രമുഖ സിവില്‍ അഭിഭാഷകന്‍ പി വി കെ നായര്‍ അന്തരിച്ചു
Jan 10, 2019, 13:51 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2019) കാസര്‍കോട് ബാറിലെ പ്രമുഖ സിവില്‍ അഭിഭാഷകന്‍ നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ഭാവന നിലയത്തിലെ പി വി കുഞ്ഞികണ്ണന്‍ നായര്‍ എന്ന പി വി കെ നായര്‍ (90) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം. അഞ്ച് ദിവസമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 60 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു.
ഏതാനും വര്‍ഷം കാഞ്ഞങ്ങാട് ബാറിലും ജോലി ചെയ്തിരുന്നു. മുന്‍ മന്ത്രിയും അഭിഭാഷകനുമായിരുന്ന കെ ചന്ദ്രശേഖരന്റെ കീഴില്‍ ജൂനിയര്‍ അഭിഭാഷകനായാണ് തുടക്കം. ഇദ്ദേഹത്തോടൊപ്പം അഭിഭാഷകരായ പലരും ഇന്ന് ഹൈക്കോടതിയില്‍ അഭിഭാഷകരാണ്. പയ്യന്നൂര്‍ സ്വദേശിയാണ്. 60 വര്‍ഷമായി നെല്ലിക്കുന്ന് ബീച്ച് റോഡില്‍ കുടുംബസമേതം താമസിച്ചു വരികയാണ്.
ഭാര്യ: സരളാദേവി പയ്യന്നൂര്‍ വടക്കന്‍മാറേ വീട് തറവാട് അംഗമാണ്. മക്കള്‍: അഡ്വ. വി രാജീവ് (കാസര്‍കോട്). അഡ്വ. വി സതീഷ് (കാഞ്ഞങ്ങാട്), വി വിനോദ് കുമാര്‍ (മാനേജര്‍, കെ എച്ച് എന്‍ ആശുപത്രി ചെറുവത്തൂര്‍), വി ബിന്ദു. മരുമക്കള്‍: അഡ്വ. പി ജി അനൂപ് നാരായണന്‍ (കോഴിക്കോട്), ആശ കോഴിക്കോട്, അഡ്വ. രേഖ, സുധ. സഹോദരങ്ങള്‍: പി.വി ബാലകൃഷ്ണന്‍ (എഞ്ചിനീയര്‍, ഷാര്‍ജ), പി.വി ഗോപാലന്‍ (റിട്ട. എഞ്ചിനീയര്‍, റെയില്‍വേ), പരേതരായ പി വി ഗോവിന്ദന്‍ കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍, പയ്യന്നൂര്‍ കോളേജ്), പി.വി പത്മനാഭന്‍ (റിട്ട. പ്രിന്‍സിപ്പല്‍, പയ്യന്നൂര്‍ കോളേജ്), പാര്‍വതി, നാരായണി, പത്മാവതി, ലക്ഷ്മി കുട്ടി. സംസ്‌കാരം വെളളിയാഴ്ച നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Advocate PVK Nair Passes away
< !- START disable copy paste -->