അഡ്വ. എന്‍. ലക്ഷ്മണന് അന്തരിച്ചു
Jul 30, 2012, 10:22 IST
കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എന്‍. ലക്ഷ്മണ് (80) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴര മണിക്ക് 'കിംസ്' ആശുപത്രിയിലായിരുന്നു അന്ത്യം.
കാസര്‍കോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു. കര്‍ണാടക സമിതി സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, കാസര്‍കോട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് (രണ്ട് തവണ), ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കാസര്‍കോട് ഗവ. ഹൈസ്കൂള്‍, മംഗലാപുരം സെന്റ് അലോഷ്യസ് കോളെജ്, മംഗലാപുരം ഗവ. കോളെജ്, ബെല്‍ഗാം ലോ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അഡൂരിലെ പ്രമുഖ ഭൂഉടമയും ദേലമ്പാടി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന പരേതനായ ഏവന്തൂര്‍ കുഞ്ഞിക്കണ്ണന് മണിയാണിയുടെയും ലക്ഷ്മിയമ്മയുടേയും മകനാണ്.
ഭാര്യ: ലക്ഷ്മി. മക്കള്‍: അഡ്വ: എ.എന്‍. അശോക് കുമാര്‍, പുഷ്പലത, വിജയകുമാരി, പ്രകാശന്. മരുമക്കള്‍: ഗോപികൃഷ്ണന് (കണ്ണൂര്‍), എന്‍. ചന്ദ്രന് (അബുദാബി), അഡ്വ. ജയ, അഡ്വ. രഞ്ജന
മൃതദേഹം ബേങ്ക് റോഡിലെ കൃഷ്ണ നിലയത്തില്‍ പൊതുദര്‍ശനത്തിനുവെച്ചു. സംസ്ക്കാരം പൈക്ക നെല്ലിത്തലയിലെ തറവാട് ശ്മശാനത്തില്‍.
എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, മുന്‍ എം.എല്‍.എ. മാരായ കെ. പുരുഷോത്തമന്, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, ബി.ജെ.പി. നേതാവ് കെ. ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവരും, കാസര്‍കോട് കോടതിയിലെ ന്യായാധിപന്മാരും, അഭിഭാഷകരും, സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും കൃഷ്ണനിലയത്തിലെത്തി പരേതന് അന്ത്യോപചാരമര്‍പ്പിച്ചു.

Keywords: Advocate N. Lakshmanan, Obituary, Kasaragod