അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധന് ഡോ. അടൂര്‍ സുരേന്ദ്രന് മരിച്ചു
Aug 24, 2017, 12:57 IST
അടൂര്‍: (www.kasargodvartha.com 24.08.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധന് അടൂര്‍ പണിവിഴ ചാവരയ്യത്ത് ഗീതത്തില്‍ ഡോ. അടൂര്‍ സുരേന്ദ്രന് (59) മരിച്ചു. ജില്ലാ പോലീസ് വകുപ്പില്‍ മുന്‍ ഫിംഗര്‍ പ്രിന്റ് മേധാവിയായിരുന്നു. മലയാളം സാഹിത്യത്തില്‍ ഡോക്ടറേറ്റു നേടിയ ഇദ്ദേഹം മികച്ച എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായിരുന്നു.
ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയായിരുന്നു. ഹൃദ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേന്ദ്രന് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് മരിച്ചത്. ഭാര്യ: ജെ. ഗീതപ്രഭ. മക്കള്‍: അഭിരാം (വിപ്രോ ചെന്നൈ), അഭിഷേക് (വിദ്യാര്‍ത്ഥി, ഗവ. പോളിടെക്നിക്ക് വെച്ചൂച്ചിറ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.
Keywords: Kasaragod, Kerala, news, Adoor, Death, Obituary, Adoor Surendran passes away