ബംഗളൂരുവില്‍ കാറപകടത്തില്‍ ഉദുമയിലെ വിദ്യാര്‍ത്ഥി മരിച്ചു; 2 പേര്‍ക്ക് പരിക്ക്
May 13, 2015, 11:36 IST
ഉദുമ: (www.kasargodvartha.com 13/05/2015) ബംഗളൂരുവിന് സമീപം നിലമംഗലത്ത് കാറപകടത്തില്‍ ഉദുമയിലെ വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉദുമ പടിഞ്ഞാറിലെ യൂസഫ്-ഖമറുന്നിസ ദമ്പതികളുടെ മകന്‍ ഷാനിഫ് (20) ആണ് മരിച്ചത്.
തളങ്കരയിലെ അബ്ദുല്ലയുടെ മകന്‍ ജംഷീദ് (21), മൊഗ്രാല്‍ മൊയ്തീന്‍ പള്ളിക്ക് സമീപത്തെ അ്ബദുര്‍ റഹ്മാന്റെ മകന്‍ നിസാര്‍ (21) എന്നിവര്‍ക്കാണ്് പരിക്കേറ്റത്. ഇവരെ നിലമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം.
ചട്ടഞ്ചാല്‍ എം.ഐ.സി. കോളജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് കഴിഞ്ഞ ഷാനിഫും സുഹൃത്തുക്കളും ബംഗളൂരുവിലെ കോളജില്‍ ഉന്നത പഠനത്തിനായി സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ ചൊവ്വാഴ്ച പുറപ്പെട്ടതായിരുന്നു. കാറിന്റെ പിറക് സീറ്റിലായിരുന്ന ഷാനിഫ് പുറത്തേക്ക് തെറിച്ചുവീണിരുന്നു. അപകടത്തിന് ശേഷം എഴുന്നേറ്റിരുന്ന ഷാനിഫ് തനിക്കൊന്നും പറ്റിയിട്ടില്ലെന്നും വെള്ളംവേണമെന്നും പറഞ്ഞിരുന്നു. വെള്ളംനല്‍കി അല്‍പം കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിനും മൈസൂറിനും ഇടയിലുള്ള തുംകൂര്‍ റൂട്ടിലാണ് അപകടം നടന്ന നിലമംഗലം. അപകടവിവരമറിഞ്ഞ് നാട്ടില്‍നിന്നും ഇവരുടെ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിക്കും.
ഷാനിബിന്റെ സഹോദരങ്ങള്‍: ഷാനവാസ്, നൗഷാദ്, റാഷിദ്, ഷാന.

Keywords : Accident, Obituary, Udma Padinhar, Injured, Car Accident, Students, Shanif.
Advertisement:
Advertisement: