കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
May 28, 2013, 19:32 IST
മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. കാട്ടുകുക്കയിലെ കുഞ്ഞനായിക്കിന്റേയും കമലയുടെയും മകന്‍ ഡി. പ്രകാശ്നായക് (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗണേശ(38) ന് സാരമായി പരിക്കേറ്റു.
ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മംഗലാപുരത്തുള്ള പ്രകാശിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടയില്‍ കാസര്‍കോട്ടുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും ബൈക്കില്‍ നിന്നും തെറിച്ചുവീണു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ രണ്ടുപേരെയും ഉടന്‍
ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രകാശ് മരിച്ചിരുന്നു.
വയര്‍മാനായ പ്രകാശ് നായക് അവിവാഹിതനാണ്. സഹോദരങ്ങള്‍: രമേശ, രാജു,സുമിത,ഹേമാവതി.

Keywords: Manjeshwaram, National highway, Car, Bike, Accident, Youth, Death, Hospital, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.