കാര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
Oct 26, 2012, 16:48 IST
Ismail |
കര്‍ണാടക വിട്ള കംബ്ലിബെട്ടുവിലെ നെക്കര ഹൗസില്‍ പൊടിഹാജി-മറിയുമ്മ ദമ്പതികളുടെ മകന്‍ ഇസ്മായില്‍(70) ആണ് മരിച്ചത്. ഇസമായിലിന്റെ ജേഷ്ഠ സഹോദരന്റെ മകന്‍ കംബ്ലിബെട്ടുവിലെ അബ്ദുല്‍ ഖാദര്‍(52) അനുജന്റെ മകന്‍ കരീം(20) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 11.15 മണിയോടെ ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടമുണ്ടായത്.
വിട്ള യില്‍ നിന്നും അബ്ദുല്‍ ഖാദറിന്റെ ചട്ടഞ്ചാലിലുള്ള മകള്‍ ഫൗസിയയുടെ വീട്ടിലേക്ക് കെ.എ 19 എം.ബി 4056 നമ്പര്‍ വാഗനര്‍ കാറില്‍ വരുമ്പോള്‍ പള്ളത്തടുക്ക റോഡിലെ കുഴിവെട്ടിക്കുന്നതിനിടയില്‍ എതിരെ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ റോഡരികിലെ മൈല്‍കുറ്റിയില്‍ തട്ടി താഴെയുള്ള തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
Abdul Khader |
പരേതനായ ഖദീജുമ്മയാണ് ഭാര്യ. മക്കള്‍: അബദുര്‍ റസാഖ്, മഹ്മൂദ്, അബൂബക്കര്‍, നഫീസ, സുഹറ. ഇസ്മായിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.