വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു
Nov 18, 2016, 11:40 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 18/11/2016) വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. കണ്ണൂര്‍ കുറുവയിലെ രമേശന്റെ മകന്‍ നിഥിനാ(20)ണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മേല്‍പറമ്പ് ഒറവങ്കരയിലാണ് അപകടമുണ്ടായത്.
നിഥിന്റെ മാതാവ് മാധവിയുടെ കീഴുരിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും നിഥിന്‍ ഉള്‍പെടെയുള്ള നാല് പേര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നിഥിന്‍ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കരിഷ്മ, മണിഷ്മ എന്നിവരാണ് നിഥിന്റെ സഹോദരങ്ങള്‍. നിഥിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Related News:
വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്

Keywords: Melparamba, Accident, Accidental Death, Kasaragod, Kerala, Obituary,