കാസര്‍കോട് നിന്നും ഗുരുവായൂരിലേക്ക് പോയ വാഹനം കൊയിലാണ്ടിയില്‍ അപകടത്തില്‍പ്പെട്ടു; ക്ഷേത്രഭാരവാഹി മരിച്ചു; പഞ്ചായത്തംഗമടക്കം ആറുപേര്‍ക്ക് പരിക്ക്
Mar 24, 2016, 13:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2016) മാലോം പറമ്പയില്‍ നിന്നും ഗുരുവായൂരിലേക്ക് പോയ വാഹനം കോഴിക്കോടിനടുത്ത് കൊയിലാണ്ടിയില്‍ അപകടത്തില്‍പ്പെട്ടു. ക്ഷേത്രഭാരവാഹി മരണപ്പെട്ടു. ക്ഷേത്രഭാരവാഹികളായ മറ്റുള്ളവരും പഞ്ചായത്തംഗവുമുള്‍പ്പെടെ ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ടവേര കൊയിലാണ്ടിക്കടുത്ത് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയംഗം പറമ്പയിലെ ചിറക്കരയില്‍ കെ സി മാധവന്‍ നായരാണ് (64) അപകടത്തില്‍ മരിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്തംഗവും ശ്രീപുരം ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായ എന്‍ വി പ്രമോദ് (46), ക്ഷേത്രകമ്മിറ്റിയംഗങ്ങളായ എം ജി വേണുഗോപാലന്‍ നായര്‍ (67), കെ എ രാമകൃഷ്ണന്‍ (52), പ്രസാദ് പനയന്തട്ട (40), ഷിബു (44), ഡ്രൈവര്‍ നാട്ടക്കല്ലിലെ സുരേഷ് ബാബു (44) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് ഇവര്‍ പറമ്പയില്‍ നിന്നും ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ടത്. പറമ്പ ക്ഷേത്രത്തിന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ധനസഹായം കിട്ടുന്നതിനുള്ള അപേക്ഷ സമര്‍പിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. തമ്പായിയാണ് മരണപ്പെട്ട മാധവന്‍ നായരുടെ ഭാര്യ. മക്കള്‍: ശൈലജ, സ്മിത, ശൈല.

Keywords: Kanhangad, Accident, Kasaragod, Kerala, Obituary, Accident in Koyilandy: Kasaragod native died; 6 injured