രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു
Feb 2, 2017, 16:47 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2017) രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു. ചൗക്കി മജല്‍ മൂന്നുകണ്ടം വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (51) ആണ് മരിച്ചത്. വൈകീട്ട് 4.30 മണിയോടെയാണ് അപകടം.
മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ഭര്‍ത്താവിനെ സന്ദര്‍ശിച്ച് ചൗക്കി ടൗണില്‍ ബസിറങ്ങി റോഡരികില്‍ നില്‍ക്കുമ്പോള്‍ കാസര്‍കോട്ടുനിന്നും രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. (www.kasargodvartha.com)
മജലിലെ രാജാ മുഹമ്മദ് - കുഞ്ഞിബി ദമ്പതികളുടെ മകളാണ്. മക്കള്‍: ഫരീദ, ഫസീല (ദുബൈ), ഫര്‍സാന, നിസാമുദ്ദീന്‍ (ദുബൈ). മരുമക്കള്‍: മൂസ, സ്വാദിഖ്, മൊയ്തീന്‍. സഹോദരങ്ങള്‍: അബൂബക്കര്‍ (ദുബൈ), ഖദീജ, ഫാത്വിമ, കുല്‍സൂം.
(www.kasargodvartha.com)
ഗള്‍ഫിലുള്ള ഭര്‍ത്താവും മക്കളും വെള്ളിയാഴ്ച നാട്ടിലെത്തിയ ശേഷം ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച രാവിലെ നടക്കും. അപകടത്തിനിടയാക്കിയ ആംബുലന്‍സില്‍ രണ്ട് രോഗികളുണ്ടായിരുന്നത് കൊണ്ട് ആംബുലന്‍സിനെ പോകാനനുവദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Death, Accident, House-wife, Ambulance, Chowki, Top-Headlines,