ചൗക്കിയില്‍ കാറും ലോറിയും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതരം
May 17, 2015, 23:49 IST
ചൗക്കി: (www.kasargodvartha.com 17/05/2015) ചൗക്കി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരം. കാഞ്ഞങ്ങാട് ഇഖ്ബാല്‍ സ്‌കൂളിന് സമീപത്തെ ഫമീസ് മന്‍സിലില്‍ ഫിറോസ് കണ്ണൂര്‍ - നജുമുന്നിസ ദമ്പതികളുടെ മകന്‍ ഫമീസ് ഖാന്‍ (16) ആണ് മരിച്ചത്.
മംഗലാപുരം എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ.എല്‍. 60 ജി 3111 സ്വിഫ്റ്റ് കാറും കാസര്‍കോട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫമീസ് മരണപ്പെടുകയായിരുന്നു. ഷമീം (21), ഷാഹിദ് (15), എന്നിവരുടേയും മറ്റുരണ്ട് പേരുടേയും നില ഗുരുതരമായതിലാല്‍ ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം.
സംഭവം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം.