കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
Apr 17, 2013, 23:34 IST
കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുതിയ ബസ് സ്റ്റാന്‍ഡിനടുത്തെ മിലന്‍ തീയറ്റര്‍ ഗ്രൗണ്ടിന് സമീപം ദേശീയ പാതയില്‍ ബുധനാഴ്ച രാത്രി 9.45നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മംഗലാപുരത്തേക്കുള്ള യാത്ര മദ്ധ്യേയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്ന അശോക് നഗറിലെ സുധീഷ്(29), ചെന്നിക്കരയിലെ സുനില്‍(31) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ചെര്‍ക്കളയില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന കെ.എല്‍ 14 കെ. 4867 സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിയുകയായിരുന്നു. മൂന്ന് വട്ടം മലക്കം മറിഞ്ഞ ശേഷമാണ് കാര്‍ റോഡില്‍ പതിച്ചത്. ഇതിനിടയില്‍ കാല്‍നടയാത്രക്കാരന്‍ കാറിനടിയില്‍പ്പെടുകയായിരുവെന്നാണ് സൂചന. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കാര്‍ നീക്കിയാണ് ഇയാളെ പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിക്കും.

Keywords: Kerala, Kasaragod, Car, accident, Dies, man, walker, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.