കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്നയാള്‍ മരിച്ചു
Jul 22, 2014, 12:26 IST
വിദ്യാനഗര്‍: (www.kasargodvartha.com 22.07.2014) കുഴഞ്ഞു വീണ് അബോധാവസ്ഥയില്‍ ചികിത്സ തേടിയ മധ്യവയസ്‌കന്‍ മരിച്ചു. മുട്ടത്തോടി അബു എന്ന അബൂബക്കര്‍ (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വിദ്യാനഗറിലേക്ക് പോയി തിരിച്ചെത്തിയ ശേഷം വീട്ടില്‍ കുഴിഞ്ഞ് വീഴുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Vidya Nagar, Obituary, Kerala, Hospital, Treatment, Aboobacker.
Advertisement:
അബോധാവസ്ഥയിലായ അബൂബക്കറിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചു. നേരത്തെ ദീര്‍ഘകാലം കോഹിന്നൂര്‍ ട്രാവല്‍സില്‍ മുംബൈ, മംഗലാപുരം, കാസര്‍കോട് എന്നിടങ്ങളില്‍ ജോലി ചെയ്തിരുന്നു. പൂക്കളോടും വൃക്ഷങ്ങളോടും ഏറെ പ്രിയം കാണിച്ച അബൂബക്കര്‍ വീടിന്റെ ചുറ്റും ചെടികള്‍ നട്ട് വളര്‍ത്തിയിരുന്നു.
മുട്ടത്തോടിയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ സഫിയ. മക്കള്‍ ഷഫീഖ്, ഷബൂഫര്‍സാന, ആഇശത്ത് സബാന. മരുമകന്‍: സുഹൈബ് മളങ്കള. സഹോദരങ്ങള്‍: മൊയ്തു, ഹമീദ്, അലി, ബീഫാത്വിമ, ആമിന, ദൈനബി, ആഇശ, അലീമ പരേതരായ ഹസൈനാര്‍ ഹാജി, ഹുസൈനാര്‍, എം.എ. അബ്ദുല്ല, അസ്മ, മറിയമ്മ.
ഖബറടക്കം തിങ്കളാഴ്ച രാത്രി മുട്ടത്തോടി ജുമാ മസ്ജിദില്‍ നടന്നു. മരണ വിവരമറിഞ്ഞ് മത - സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords : Kasaragod, Vidya Nagar, Obituary, Kerala, Hospital, Treatment, Aboobacker.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067