അബ്ദുര്‍ റഹ്മാന്റെ ദുരൂഹ മരണം: പോലീസ് അലംഭാവം കാട്ടുന്നതായി ബന്ധുക്കള്‍; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
Mar 5, 2015, 19:25 IST
ദേലംപാടി: (www.kasargodvartha.com 05/03/2015) കല്ലടുക്കയിലെ വെല്‍ഡിംഗ് ജോലിക്കാരന്‍ അബ്ദുര്‍ റഹ് മാന്റെ (25) ദുരൂഹ മരണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതായി ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് അബ്ദുര്‍ റഹ്മാനെ സ്വന്തം വീട്ടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് ആമിന റേഷന്‍ കാര്‍ഡില്‍ ഫോട്ടോയെടുക്കാന്‍ പോയ സമയത്തായിരുന്നു യുവാവിനെ വിഷം അകത്തുചെന്ന് മരിച്ചനിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് ഉപേക്ഷിച്ച മാതാവ് ആമിനയ്ക്ക് ഏകമകനായ അബ്ദുര്‍ റഹ് മാനായിരുന്നു ആശ്രയം. മകന്റെ മരണത്തോടെ മാതാവ് ആമിന തികച്ചും ഒറ്റപ്പെട്ടു. കണ്ണൂര്‍ മയ്യലില്‍ വെല്‍ഡിംഗ് ജോലിചെയ്തിരുന്ന അബ്ദുര്‍ റഹ്മാന്‍ ലീവെടുത്ത് വീട്ടില്‍ വന്ന് മൂന്നാം ദിവസമാണ് മരിച്ചത്. തന്നെ സുഹൃത്ത് ചതിച്ചുവെന്ന് മരിക്കുന്നതിന് മുമ്പ് അബ്ദുര്‍ റഹ് മാന്‍ മറ്റൊരു സുഹൃത്തിനോട് പറഞ്ഞിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.
അബ്ദുര്‍ റഹ് മാന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മകന്റെ മരണത്തോടെ ഏകയായ മാതാവ് ആമിന മാനസികമായും ശാരീരികമായും തകര്‍ന്നരിക്കുകയണ്. മരിക്കൂന്നതിന് മുമ്പ് അബ്ദുര്‍ റഹ് മാനെ ചതിച്ചുവെന്ന് പറഞ്ഞ സുഹൃത്ത് കണ്ണൂരില്‍ യുവാവ് ജോലിചെയ്തിരുന്ന സ്ഥലത്ത് പോയിരുന്നു.
അവിടെ മൂന്ന് ദിവസമാണ് സുഹൃത്ത് ഒപ്പം താമസിച്ചിരുന്നതെന്നും ഇതിന് ശേഷമാണ് അബ്ദുര്‍ റഹ്മാനെ അസ്വസ്ഥനായി കാണപ്പെട്ടതെന്നും ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കുന്നു. അബ്ദുര്‍ റഹ്മാന്റെ ഫോണ്‍ മൃതദേഹത്തിന് സമീപം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിലാണ് കണ്ടെത്തിയത്. വിഷം കഴിച്ച കുപ്പിയോ മറ്റൊ പരിസരത്ത് നിന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവാവിന്റെ മൊബൈലും സിമ്മും പോലീസിന് നല്‍കിയിരുന്നുവെങ്കിലും കുറച്ച് ദിവസം കഴിഞ്ഞശേഷം ഇത് കൊണ്ടുപോയ്‌ക്കൊള്ളാന്‍ ബന്ധുക്കളോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
യുവാവിനെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും സുഹൃത്തിന് ഇവരുമായി ബന്ധമുണ്ടെന്ന കാര്യവും ബന്ധുക്കളും നാട്ടുകാരും സൂചിപ്പിച്ചിട്ടും യുവാവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കേസ് അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കളും നാട്ടുകാരും അറിയിച്ചു.
യുവാവിന്റെ മരണത്തില്‍ ആരോപണ വിധേയനായ സുഹൃത്തിനെ ഒന്ന് ചോദ്യംചെയ്്ത് മൊഴിയെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതി.

Keywords: Death, Murder, Obituary, Complaint, Kerala, Abdul Rahman's death: Relatives to form action committee.