മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ വസ്ത്രവ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Mar 2, 2015, 23:16 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2015) മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ വസ്ത്ര വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എരിയാല്‍ ചേരങ്കൈ കടപ്പുറത്തെ പരേതരായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനും റിയാദ് ബത്തയിലെ സില്‍വര്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായ അബ്ദുല്‍ ഹമീദ് (55) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹമീദ് നാട്ടിലെത്തിയത്. കാല്‍ വേദനയ്ക്ക് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഭാര്യ: ജമീല. ഏകമകള്‍ ജസീല. മരുമകന്‍: ഹമീദ് ചെട്ടുംകുഴി. സഹോദരങ്ങള്‍: ഇബ്രാഹിം, നഫീസ, റുഖിയ, ആസിയ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Death, Obituary, Eriyal, Hospital, Treatment, Merchant, Abdul Hameed, Abdul Hameed Cheranhai passes away.