കേരള ഹൈക്കോടതിയിലെ അസി. പ്രോസിക്യൂഷന്‍ ഡയറക്ടറായിരുന്ന എ വേലായുധന്‍ നമ്പ്യാര്‍ അന്തരിച്ചു
Oct 15, 2016, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/10/2016) കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് പ്രോസിക്യൂഷന്‍ ഡയറക്ടറായിരുന്ന പാലക്കുന്ന് ആറാട്ടുകടവിലെ എ. വേലായുധന്‍ നമ്പ്യാര്‍ (59) നിര്യാതനായി. വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകുന്നേരം മൂന്നു വരെ കാരാട്ടുവയലിലെ വസതിയില്‍പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കുന്ന് ആറാട്ടുകടവിലെ രാമനിലയം തറവാട്ടുവളപ്പില്‍.
കാസര്‍കോട്, തലശേരി കോടതികളില്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. എ. വേലായുധന്‍ നമ്പ്യാര്‍ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ്
ഡയറക്ടറായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് പ്രോസിക്യൂഷന്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പിലാക്കിയിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് നടത്ത വിവിധ മത്സരത്തില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു. കാസര്‍കോട് എസ്‌ഐയായിരുന്ന പരേതനായ എ. കൃഷ്ണന്‍ നായരുടെയും അടുക്കാടുക്കം മാധവിയമ്മയുടെയും മകനാണ്.
ഭാര്യ: വിജയലക്ഷ്മി കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: വിവേക് (വിപ്രോ എറണാകുളം) വിജിത (സിങ്കപ്പൂര്‍). മരുമകന്‍: മഹേഷ് (സിങ്കപ്പൂര്‍). സഹോദരങ്ങള്‍: വിജയന്‍ നമ്പ്യാര്‍ (എപിപി ഹൊസ്ദുര്‍ഗ്), വിദ്യാധരന്‍ (കാസര്‍കോട്), വിശ്വനാഥന്‍ (എ എസ് ഐ, വിജിലന്‍സ് കാസര്‍കോട്), രാമകൃഷ്ണന്‍ (എസ് ഐ കാസര്‍കോട്), അശോകന്‍ (ജില്ലാ പോലീസ് ഓഫീസ്, കാസര്‍കോട്), വിനോദ് (മര്‍ച്ചന്റ് നേവി), വിശാലാക്ഷി, ചന്ദ്രകല. വേലായുധന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി കെ സുധാകരന്‍, മുന്‍ പ്രസിഡന്റുമാരായ എം സി ജോസ്, സി കെ ശ്രീധരന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ എന്‍ അശോക് കുമാര്‍ എന്നിവര്‍ അനുശോചിച്ചു.
Keywords: A Velayudhan Nambiar passes away, Kanhangad, Obituary, Kasaragod, Kerala,