ഫുട്ബോൾ കളിക്കിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു
Mar 8, 2021, 22:18 IST
തളങ്കര: (www.kasargodvartha.com 08.03.2021) ഫുട്ബോൾ കളിക്കിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര പള്ളിക്കാലിലെ ഹസൻ കുട്ടി (45) ആണ് മരിച്ചത്. ഗവ മുസ്ലിം ഹയർ സെകൻഡറി സ്കൂൾ ഗ്രൗൺഡിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റാബിയ. മക്കൾ: ആതിഫ്, ഹാഫിസ. സഹോദരങ്ങൾ: ജലീൽ, ശംസുദ്ദീൻ, ത്വാഹ, റഹ് മതുല്ല, അബ്ദുല്ല, ഹാരിസ്, ആരിഫ്, ആസിയ, ശഅസിയ, റഹ് മത് ബീവി.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Kasaragod, Thalangara, Death, Hasan Kutti, Man, Football, Obituary, Top-Headlines, A middle-aged man collapsed and died during a football game.
< !- START disable copy paste -->