city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദിനൂര്‍ എ ബി അബ്ദുള്‍ ഖാദര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/10/2016) ബംഗളൂരുവിലെ വ്യാപാര പ്രമുഖനും ബംഗളൂരു കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ എ ബി അബ്ദുള്‍ ഖാദര്‍ ഹാജി (80) നിര്യാതനായി. തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശിയാണ്. ബംഗളൂരു ശാന്തി നഗറിലായിരുന്നു താമസം.

കെ എം സി സി ബംഗളൂരു ഘടകം ചെയര്‍മാന്‍, ബംഗളൂരു മലബാര്‍ മുസ്ലീം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ബംഗളൂരു ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍, ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റി ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദീര്‍ഘ കാലം ബംഗളൂരുവിലെ രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു തവണ ബംഗളൂരു കോര്‍പ്പറേഷന്‍ കൗണ്‍സിലറായി കര്‍ണാടക സര്‍ക്കാര്‍ നോമിനേറ്റു ചെയ്തിരുന്നു. കാമ്പസ് ഹോട്ടല്‍, നിരഞ്ജന്‍ സ്‌റ്റോര്‍ എന്നീ സ്ഥാപനങ്ങളുടെയും ലോഡ്ജുകളുടെയും ഉടമയായിരുന്നു.

ഭാര്യ: ടി ഖദീജ. മക്കള്‍: ബഷീര്‍, അബ്ദുല്‍ ഗഫൂര്‍, അഷറഫ്,(മൂന്നു പേരും ബംഗളൂരു) റംല, മുനീര്‍(അല്‍ ഐന്‍). മരുമക്കള്‍: എ വി മുസ്തഫ (അബുദാബി), സക്കീന, ഷെമീമ, നസീറ, തഹാനി. സഹോദരങ്ങള്‍: എ ബി സുലൈമാന്‍ (റിട്ട: മുഖ്യാധ്യാപകന്‍ പയ്യന്നൂര്‍) യൂസഫ് ഹാജി, റുഖ്യ, ബീഫാത്തിമ, പരേതരായ സി പി എം നേതാവ് എ ബി ഇബ്രാഹിം മാസ്റ്റര്‍, അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ഹാജി, സൈനബ ഹജ്ജുമ്മ.

മൃതദേഹം ഉദിനൂര്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച രാത്രി 11 മണിയോടെ ഖബറടക്കി.

ഉദിനൂര്‍ എ ബി അബ്ദുള്‍ ഖാദര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കി


Keywords:  Obituary, Trikaripur, Merchant, KMCC, Corporation, councilor, Bangalore, Shandhi Nagar, School Chairman, Lodge Owner. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia