ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Mar 1, 2013, 21:19 IST
Sabith |
പാല്‍വാങ്ങാന്‍ വേണ്ടി കടയിലേക്ക് പോവുകയായിരുന്ന സാബിത്ത് സഞ്ചരിച്ച കെ.എല്‍ 14 ജെ 6720 നമ്പര്‍ ബൈക്കില്‍ അമിതവേഗതയില്‍ വന്ന കെ.എല്‍ 14 ജി 8570 നമ്പര്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാബിത്തിനെ ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാബിത്ത്. ഏകസഹോദരി: സാനിത. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ചട്ടഞ്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സാബിത്തിന്റെ കുടുംബം താമസിക്കുന്നത്. നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് സാബിത്തിന്റെ മരണത്തോടെ അസ്തമിച്ചത്. മരണവിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ജനറല്‍ ആശുപത്രിയിലെത്തി.
സാബിത്ത് പഠിക്കുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ആശുപത്രിയിലെത്തിയിരുന്നു. സാബിത്തിന്റെ മൃതദേഹം കണ്ട് പലര്‍ക്കും സങ്കടമടക്കാനായില്ല. അടുത്ത കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി.
സ്‌കൂളില്‍ വെള്ളിയാഴ്ച എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സന്‍ഡോഫ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. വിടപറയലിന് കൂട്ടുകാരും അധ്യാപകരും ഒരുക്കം തുടങ്ങുന്നതിനിടയിലാണ് സഹപാഠിയുടെ ദാരുണമായ അന്ത്യവാര്‍ത്ത ഇവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്.
Keywords: Accident, Bike, Tipper Lorry, Chattanchal, Injured, Hospital, Kasaragod, Kerala, Death, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.