Student Died | ഒമ്പതാം ക്ലാസ് വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു
Nov 29, 2022, 14:42 IST
ഉളിയത്തടുക്ക: (www.kasargodvartha.com) ഒമ്പതാം ക്ലാസ് വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു. ഉളിയത്തടുക്ക റഹ് മത് നഗറിലെ പ്രവാസിയായ മൊയ്തീൻ കുഞ്ഞി - നഫീസത് മിസ് രിയ ദമ്പതികളുടെ മകളും പട്ല ഗവ. ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥിനിയുമായ ഖദീജത് മുബീന (14) യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് സ്കൂളിൽ വെച്ച് പനിയെ തുടർന്ന് ക്ഷീണം ബാധിച്ചതിനാൽ വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് ഡോക്ടറെ കാണിക്കുകയും ചെയ്തിരുന്നു.
അസുഖം ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ കാസർകോട്ടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും രക്തത്തിൽ കൗണ്ട് കുറഞ്ഞുവന്നതിനാൽ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അസുഖം മൂർച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു. മകളുടെ അസുഖ വിവരമറിഞ്ഞ പിതാവ് ചൊവ്വാഴ്ച നാട്ടിലെത്താനിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം റഹ് മത് നഗറിലെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. പിതാവ് എത്തിയ ശേഷം രാത്രി 10 മണിയോടെ മായിപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മുഹമ്മദ് മുഹ്സിൻ ഏക സഹോദരനാണ്.
ഖദീജത് മുബീനയുടെ വിയോഗത്തെ തുടർന്ന് പട്ല ഗവ. ഹയർ സെകൻഡറി സ്കൂളിന് അവധി നൽകി.
Keywords: 9th class student died due to illness, Kerala, Kasaragod, Uliyathaduka, News, Obituary, School, Students.