വീട്ടില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി 9 വയസുകാരന് മരണപ്പട്ടു
Mar 23, 2019, 22:33 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.03.2019) വീട്ടില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി ഒമ്പത് വയസുകാരന് മരണപ്പട്ടു. പ്രമുഖ ആധ്യാത്മിക പ്രഭാഷകനും തൃക്കരിപ്പൂര്‍ ഗവ. വിഎച്ച്എസിലെ അധ്യാപകനുമായ തങ്കയത്തെ കെ ശ്രീനിവാസന്റെ മകന് ദേവദര്‍ശന്‍ (9) ആണ് മരിച്ചത്. ഷീബയാണ് മാതാവ്. വെള്ളിയാഴ്ച രാത്രി വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളും അയല്‍ക്കാരും കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചന്തേര എസ്ഐ കെ ലക്ഷ്മണന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്കൂളിലും തങ്കയം നവജീവന്‍ ക്ലബിലും പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം തങ്കയം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
സഹപാഠികളും സ്കൂളിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. ദേവദര്‍ശന്റെ മരണവാര്‍ത്ത തൃക്കരിപ്പൂര്‍ ഗ്രാമത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി. രാത്രി തന്നെ മരണം സംഭവിച്ചുവെങ്കിലും നാട്ടുകാരിലേറെയും രാവിലെയോടെയാണ് വിവരമറിഞ്ഞത്. എന്നാല്‍ ആദ്യമൊന്നും വാര്‍ത്ത വിശ്വസിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ യാഥാര്ത്ഥ്യമാണെന്നറിഞ്ഞതോടെ ദുഖമടക്കാനാവാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. വിദ്യാര്‍ത്ഥിനിയായ അനുവദ്യ സഹോദരിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Trikaripur, Kasaragod, News, 9 year old dies, Student, Death.