9 വയസ്സുകാരന്റെ മൃതദേഹം മില്ലില്‍ മരത്തടിക്കിടയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത, വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു
May 21, 2018, 13:07 IST
മഞ്ചേശ്വരം:(www.kasargodvartha.com 21/05/2018) ഒമ്പത് വയസ്സുകാരന്റെ മൃതദേഹം മില്ലില്‍ മരത്തടിക്കിടയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വോര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ ചിസ്തിയ മില്ലിലാണ് ഒമ്പത് വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹം മരത്തടിക്കിടയില്‍ കണ്ടെത്തിയത്. ഗംഗാധര ആചാര്യയുടെ മകന്‍ സാവന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് പരിക്കുള്ളതിനാല്‍ നാട്ടുക്കാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി. മരണ വിവരമറിഞ്ഞ് കാസര്‍ഗോഡ് ഡി വൈ എസ് പി, എം വി സുകുമാരന്‍, കുമ്പള സി ഐ പ്രേം ദാസന്‍, മഞ്ചേശ്വരം എസ് ഐ ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരമില്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മരത്തടിക്കിടയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നായിരിക്കാം മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പിതാവ് കൂലിപണിക്കാരനാണ്. മാതാവ് ശാരദ വീട് ജോലിക് പോകാറുണ്ട് . സഹോദരങ്ങള്‍: ഇന്ദുജ,സുഭാഷിണി,ജിതേഷ്,സുഹാന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Deadbody, Death, Postmortem, Police, Obituary, 9 year old boy's dead body found Mysterious.