ടെറസിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു
Nov 12, 2016, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 12/11/2016) ടെറസിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൊയ്തു - സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് (ഒമ്പത്) ആണ് മരിച്ചത്. തെക്കില്‍ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. വീടിന്റെ ടെറസിന് വമുകളില്‍ കളിക്കുകയായിരുന്ന കുട്ടിക്ക് തൊട്ടടുത്ത് കൂടി പോകുകയായിരുന്ന വൈദ്യുതി കമ്പിയില്‍ കൈ തട്ടിയാണ് ഷോക്കേറ്റത്. സംഭവസമയത്ത് കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുജീബ് ഏക സഹോദരന്‍ ആണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
Updated

Keywords: Kasaragod, Kerala, Death, Student, Child, 9 year old boy dies after falling.