city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | കാറിടിച്ച് 9 വയസുകാരൻ മരിച്ചു; അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുന്നതിനിടെ

കുറ്റിക്കോൽ: (www.kasargodvartha.com) കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഒമ്പത് വയസുകാരൻ കാറിടിച്ച് മരിച്ചു. കുറ്റിക്കോൽ പളളത്തുപാറയിലെ മുഹമ്മദ്‌ നൗശാദ്- മുനീബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ബിലാൽ ആണ് മരിച്ചത്.

വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Accident | കാറിടിച്ച് 9 വയസുകാരൻ മരിച്ചു; അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുന്നതിനിടെ

കുറ്റിക്കോൽ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. ഏക സഹോദരൻ: മുഹമ്മദ്‌ നിശാൽ. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Accident | കാറിടിച്ച് 9 വയസുകാരൻ മരിച്ചു; അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുന്നതിനിടെ

Keywords: Kasaragod, Kuttikol, Road, Car, Hospital, School, Students, Police, Investigation, Accident, Obituary, Kerala, Top-Headlines, News, 9-year-old boy died after being hit by car.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia