തല വളരുന്ന രോഗം; കുഞ്ഞ് ആഇശ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി
Feb 7, 2018, 17:21 IST
ബദിയടുക്ക: (www.kasargodvartha.com 07.02.2018) തല വളരുന്ന രോഗവുമായി ജനിച്ച കുഞ്ഞ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കുംബഡാജെ സി എച്ച് നഗറിലെ അഷ്റഫ് - ഖദീജ ദമ്പതികളുടെ മകള്‍ ഒമ്പതു മാസം പ്രായമുള്ള ആഇശയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ജനിച്ചു വീഴുമ്പോള്‍ തന്നെ വലിയ തലയായിരുന്നു ആഇശയുടേത്. മംഗളൂരുവിലെയും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ആഇശയ്ക്ക് ചികിത്സ നടത്തിയത്. തുടര്‍ ചികിത്സ നല്‍കിയാല്‍ രോഗം ഭേദമാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്ക് സഹായം തേടി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ആഇശ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സഹോദരങ്ങള്‍: ഫാത്വിമത്ത് ഷറൂഫ, നബീസ, സുഹൈറ, മുഹമ്മദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Top-Headlines, 9 month old baby dies after illness < !- START disable copy paste -->
ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ആഇശയ്ക്ക് ചികിത്സ നടത്തിയത്. തുടര്‍ ചികിത്സ നല്‍കിയാല്‍ രോഗം ഭേദമാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്ക് സഹായം തേടി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ആഇശ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സഹോദരങ്ങള്‍: ഫാത്വിമത്ത് ഷറൂഫ, നബീസ, സുഹൈറ, മുഹമ്മദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Top-Headlines, 9 month old baby dies after illness