80 കാരി ടിപ്പര്‍ലോറി ഇടിച്ച് മരിച്ചു
May 24, 2013, 13:23 IST
നീലേശ്വരം: റോഡ് മുറിച്ചു കടക്കുകയായിരുന്ന 80 കാരി ടിപ്പര്‍ലോറി തട്ടി മരിച്ചു. നീലേശ്വരം പട്ടേനയിലെ പരേതനായ എ.പി.ശംഭു എമ്പ്രാന്തിരിയുടെ ഭാര്യ അരയാക്കില്‍ പെരികമന ഗംഗാദേവി അന്തര്‍ജനമാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. അപകടം വരുത്തിയ ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
മക്കള്‍: എ.പി.പ്രസന്നശങ്കര്‍, എ.പി.ശ്രീനിവാസന്‍ (അധ്യാപകന്‍, ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്), എ.പി.ഗൗരി അന്തര്‍ജനം. മരുമക്കള്‍: സാവിത്രി (പെരിന്തട്ട, മാതമംഗലം), കെ.എന്‍.സുഭദ്ര (അധ്യാപിക, കാസര്‍കോട്, നെല്ലിക്കുന്ന് എ.യു.പി.സ്‌കൂള്‍), പരേതനായ കൃഷ്ണന്‍ നമ്പൂതിരി (റിട്ട. കെ.എസ്.ഇ.ബി. ഓവര്‍സിയര്‍). സഹോദരങ്ങള്‍: പ്രൊഫ. എ.വിഷ്ണു നമ്പൂതിരി (റിട്ട. പ്രൊഫസര്‍ ഗവ. കോളജ്, കാസര്‍കോട്), നീലമന സുഭദ്ര അന്തര്‍ജനം (തായന്നൂര്‍), അതിയടത്ത് കുറുവക്കാട്ട് ഇല്ലത്ത് സരസ്വതി അന്തര്‍ജനം.
Keywords: Accident, Tipper lorry, Neeleswaram, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.