city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ടുവയസുകാരന്റെ ദാരുണമരണം നാടിനെ ഞെട്ടിച്ചു

അജാനൂര്‍: (www.kasargodvartha.com 15.03.2019) ടെറസില്‍ നിന്നും വീണുമരിച്ച എട്ടുവയസുകാരന്റെ ദാരുണമരണം നാടിനെ ഞെട്ടിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അബൂബക്കര്‍ മുസ്ലിയാരുടെ വീട്ടിലെ ടെറസില്‍ നിന്നാണ് മകള്‍ ഫാഹിദയുടെ മകന്‍ മിഖ്ഷാദ് (എട്ട്) വീണ് മരണപ്പെട്ടത്. അതിയാമ്പൂര്‍ ചിന്മയ മിഷന്‍ സ്‌കൂള്‍ നാലാംതരം വിദ്യാര്‍ത്ഥിയായ മിഖ്ഷാദ് വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ അജാനൂരിലെ വീട്ടിലെത്തിയിരുന്നു.

മലേഷ്യയില്‍ വ്യാപാരി പഴയകടപ്പുറം സ്വദേശി അഹമ്മദിന്റെ മകനാണ് മിഖ്ഷാദ്. കുടുംബത്തിന് പഴയ കടപ്പുറത്ത് വീട് നിര്‍മ്മാണം നടന്നുവരുന്നതിനാല്‍ ഫാഹിദയും മക്കളും അജാനൂര്‍ ഇഖ്ബാലിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. വീട്ടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കവെ ടെറസിലേക്ക് പോയ പന്തെടുക്കാനാണ് മിഖ്ഷാദ് ഇരുനിലവീടിന്റെ ടെറസില്‍ കയറിയത്. ടെറസില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ എ കെ സജീഷും സിവില്‍ പോലീസ് ഓഫീസര്‍ സതീഷും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് തോയമ്മല്‍ ബനാത്ത്വാല സെന്ററില്‍ മരണാനന്തര കര്‍മ്മങ്ങളും നടത്തിയ ശേഷം മൃതദേഹം ജുമുഅ നമസ്‌കാരാനന്തരം പഴയകടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

സഹോദരന്‍: മുഹമ്മദ് മിസ്താഖ്. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, വൈസ് പ്രസിഡണ്ടുമാരായ എ ഹമീദ്ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത്, എം ഹമീദ്ഹാജി എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.

Related News:
പന്തെടുക്കാന്‍ പോയ എട്ടുവയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു

എട്ടുവയസുകാരന്റെ ദാരുണമരണം നാടിനെ ഞെട്ടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Ajanur, Death, Obituary, 8 year old boy's accidental death; natives shocked
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia