ഉദുമയില്‍ 75 കാരിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി
Sep 30, 2015, 09:38 IST
ഉദുമ: (www.kasargodvartha.com 30/09/2015) ഉദുമ പടിഞ്ഞാര്‍ തെരുവില്‍ 75 കാരിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറില്‍ കണ്ടെത്തി. പടിഞ്ഞാര്‍ തെരുവിലെ പരേതനായ സി. കോമന്റെ ഭാര്യ ചോയിച്ചിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ കിണറില്‍ കണ്ടെത്തിയത്.
മുംബൈയില്‍ ജോലിചെയ്യുന്ന മകന്‍ മോഹനന്റെ അടച്ചിച്ച വീടിന്റെ മുന്‍വശത്തെ കിണറിലാണ് ചോയിച്ചിയെ മരിച്ചനിലയില്‍ കണ്ടത്. മോഹനനും കുടുംബവും ജോലിസൗകര്യാര്‍ത്ഥം മുംബൈയില്‍തന്നെ താമസിക്കുന്നതിനാല്‍ ഈ വീട് അടച്ചിട്ട നിലയിലാണ്. നാട്ടില്‍വന്നാല്‍ മാത്രമേ ഈ വീട്ടില്‍ താമസിക്കാറുള്ളു. തറവാട് വീട്ടില്‍ താമസിക്കുന്ന ചോയിച്ചി പകല്‍ നേരങ്ങളില്‍ മോഹനന്റെ അടച്ചിട്ട വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങാറുണ്ട്.

കിണറില്‍ എന്തോവീഴുന്ന ശബ്ദംകേട്ട് മറ്റൊരു മകന്‍ ഗജേന്ദ്രയും വീട്ടുകാരും എത്തി കിണറിന്റെ അകത്തേക്ക് നോക്കിയപ്പോള്‍ ചോയിച്ചി മുങ്ങിത്താഴുന്നത് കണ്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലര്‍ കിണറിലിറങ്ങി ചോയിച്ചിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചോയിച്ചിയുടെ മൃതദേഹം പുറത്തെടുത്തത്. ഇതിനിടെ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍തന്നെ മൃതദേഹം കിണറിന് വെളിയിലെത്തിച്ചിരുന്നു.
മറ്റു മക്കള്‍: പരേതയായ നളിനി, രാജന്‍ (ദുബൈ), ജയന്തി. മരുമക്കള്‍: രമ, രേണുക, ബേബി, ബാലന്‍.
Keywords: 75 year old found dead in well, Obituary, kasaragod, Kerala, Udma, Drown,