റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ബസിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം
Dec 30, 2017, 10:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2017) റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ബസിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന്‍നായരുടെ ഭാര്യ പി ജാനകി (73) ആണ് മരിച്ചത്.
കാഞ്ഞങ്ങാട്ടു നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടം വരുത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ജാനകിയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ജാനകിയെ ഉടന്‍ ജില്ലാ ആശുപത്രയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മക്കള്‍: രുഗ്മിണി, രമണി, തങ്കമണി, പുഷ്പലത, ആശാലത, മഞ്ജുള.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Death, Obituary, Housewife, KSRTC, Accident, Hospital, 73 year old woman dies in accident