city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൂര്യാഘാതത്തെ തുടര്‍ന്ന് 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2018) കൂലിവേല കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു. മടിക്കൈ ചുള്ളിമൂലയിലെ പത്മനാഭന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിവ് പോലെ കൂലിവേലയ്ക്ക് പോയതായിരുന്നു പത്മനാഭന്‍. പണി കഴിഞ്ഞ് ഇദ്ദേഹം ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്താറുണ്ട്. വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് വഴിയരികില്‍ വീണുകിടക്കുന്നത് കണ്ടത്.
സൂര്യാഘാതത്തെ തുടര്‍ന്ന് 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു

ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

ഭാര്യ: ലീല. മക്കളില്ല.

സൂര്യാഘാതത്തെ തുടര്‍ന്ന് 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Hosdurg, Madikai, 60 year old died after sun burn
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia