6 വയസുകാരന്‍ ഉറക്കത്തില്‍ മരിച്ചു; നടുക്കം മാറാതെ കുടുംബം
May 12, 2019, 18:19 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2019) ആറ് വയസുകാരന്‍ ഉറക്കത്തില്‍ മരിച്ചു. നെല്ലിക്കുന്ന് കെ എസ് ഇ ബി ഓഫീസിന് സമീപത്തെ മുഹമ്മദ് ഷക്കീലിന്റെ മകന്‍ ലിബാന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ അത്താഴത്തിന് വിളിച്ചെങ്കിലും ഉണര്‍ന്നില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. യു കെ ജി പാസായ ലിബാന്‍ ഒന്നാം ക്ലാസിലേക്ക് പോകാന്‍ രണ്ട് ദിവസം മുമ്പാണ് ചെമ്മനാട് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. വിദേശത്തുള്ള മുഹമ്മദ് ഷക്കീല്‍ എത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഉദുമ എരോലിലെ ശാഫിയുടെ മകൾ ആയിശയാണ് മാതാവ്.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Nellikunnu, 6 year old died in sleep
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Nellikunnu, 6 year old died in sleep
< !- START disable copy paste -->