വിഷം അകത്തുചെന്ന് ആശുപത്രിയിലായിരുന്ന അമ്പത്തേഴുകാരന്‍ മരിച്ചു
Nov 10, 2016, 10:38 IST
ബദിയടുക്ക: (www.kasargodvartha.com 10/11/2016) വിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമ്പത്തേഴുകാരന്‍ മരിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ ബപ്പനാജെയിലെ വെള്ളമണിയാണിയുടെ മകന്‍ രാമന്‍ മണിയാണി(57)യാണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് രാമന്‍മണിയാണി വീട്ടിനകത്ത് വെച്ച് വിഷം കഴിച്ചത്. നില ഗുരുതരമായതിനാല്‍ രാമന്‍ മണിയാണിയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാമന്‍ ആശുപത്രിയില്‍ മരിച്ചത്. ഭാര്യും മക്കളുമുണ്ട്. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Poison, Badiyadukka, Kasaragod, Obituary, 57 year old man dies after consuming poison