പശുവിനെ ഇടിച്ച ശേഷം സ്‌കൂട്ടര്‍ മറിഞ്ഞു; തലയിടിച്ച് റോഡില്‍ വീണ അമ്പത്തഞ്ചുകാരന്‍ മരിച്ചു
Mar 18, 2016, 10:04 IST
ബദിയടുക്ക: (www.kasargodvartha.com 18/03/2016) റോഡിന് നടുവിലുണ്ടായിരുന്ന പശുവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ടുമറിഞ്ഞ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ അമ്പത്തഞ്ചുകാരന്‍ ആശുപത്രിയില്‍ മരിച്ചു. ബദിയടുക്ക നീര്‍ച്ചാലിലെ കാന്തില ഉണ്ടമനയില്‍ സത്യശങ്കരഭട്ട്(55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
സത്യശങ്കരഭട്ട് നീര്‍ച്ചാലില്‍ നിന്ന് കാന്തിലയിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു. ഈ സമയം റോഡില്‍ നില്‍ക്കുകയായിരുന്ന പശുവിനെ സത്യശങ്കര ഭട്ട് കണ്ടില്ല. സ്‌കൂട്ടര്‍ പശുവിനെ ഇടിച്ചശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ച് റോഡിലേക്ക് തലയിടിച്ച് വീണ സത്യശങ്കരഭട്ടിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
ഭാര്യ: രത്‌നാവതി. മക്കള്‍; ശങ്കര, തേജസ്വി, നവനീത, ലക്ഷ്മി. സഹോദരങ്ങള്‍: ശങ്കരഭട്ട്, കൃഷ്ണഭട്ട്.
Keywords: Badiyadukka, Kasaragod, Accident, Kerala, Obituary, Farmer, 55 year old dies in accident