റോഡ് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിടിച്ച് 53 കാരന്‍ മരിച്ചു
Jan 13, 2018, 20:37 IST
കുമ്പള: (www.kasargodvartha.com 13.01.2018) റോഡ് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിടിച്ച് 53 കാരന്‍ മരിച്ചു. മധുര പലഹാരം വില്‍പന നടത്തുന്ന തമിഴ്നാട് സ്വദേശി ഗണേശന്‍ (53)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ കുമ്പള റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
ഗണേശനെ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചു നിന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന പള്ളിക്കര കല്ലിങ്കാലിലെ മുഫീദ് (24), അബ്ദുര്‍ റഹ് മാന്‍(53) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു വിമാനത്താവളത്തില്‍ പോയി പള്ളിക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Death, Obituary, 53 year old dies after car hits
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Death, Obituary, 53 year old dies after car hits