ആരും തിരിഞ്ഞുനോക്കാതെ ഒരു ദിവസം മുഴുവന്‍ മാവിന്‍ ചുവട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന 48 കാരന് ദാരുണാന്ത്യം
Jun 1, 2017, 12:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2017) ആരും തിരിഞ്ഞുനോക്കാതെ ഒരു ദിവസം മുഴുവന്‍ മാവിന്‍ ചുവട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന 48 കാരന് ദാരുണാന്ത്യം. രാജപുരം പൂടങ്കല്ല് മാണിക്കല്ല് കോളനിയിലെ പാല(48)ആണ് ബന്ധുക്കളുടെയും പരിസരവാസികളുടെയും അനാസ്ഥമൂലം ചികിത്സ കിട്ടാതെ മരണപ്പെട്ടത്.
കോളനിക്ക് സമീപം ആള്‍താമസമില്ലാത്ത വീട്ടുപറമ്പിലെ മാവിന്‍ ചുവട്ടിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പാലയെ മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച വൈകുന്നേരം മാങ്ങ പറിക്കുന്നതിനിടെ പാല അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് സംശയിക്കുന്നത്. പാല അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടിട്ടും ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കാനോ പോലീസില്‍ വിവരമറിയിക്കാനോ തയ്യാറായില്ല.
മരണവിവരം അറിഞ്ഞെത്തിയ പഞ്ചായത്തംഗമാണ് പോലീസില്‍ വിവരമറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികളുമായി സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും സഹായിക്കാന്‍ ബന്ധുക്കളോ കോളനിവാസികളോ തയ്യാറായില്ലെന്നാണ് പരാതി. ഇതേതുടര്‍ന്ന രാജപുരം എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ കര്‍ശന നിലപാടെടുത്തതോടെ മനസില്ലാമനസോടെയാണെങ്കിലും ചില ബന്ധുക്കള്‍ സ്ഥലത്തെത്തുകയാണുണ്ടായത്.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് പാല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: നരമ്പന്‍, രാഘവന്‍, കുഞ്ഞിരാമന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Hospital, Police, Family, Complaint, Case, SI, Inquest, Mortuary, 48 year old man dies.