നാലുവയസുകാരി വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു
Jun 9, 2018, 22:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2018) വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരി മരിച്ചു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ മുഹമ്മദ് അന്‍സിഫ് - മുംതാസ് ദമ്പതികളുടെ മകളും കടപ്പുറം പിപിടിഎ എല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയുമായ ഫാത്തിമ സൈനബ് (നാല്) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കളിക്കാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുശാല്‍നഗറിലെ ഫാത്തിമ വില്ലാ ക്വാട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: മുഹമ്മദ് അമീന്‍.
< !- START disable copy paste -->
കുശാല്‍നഗറിലെ ഫാത്തിമ വില്ലാ ക്വാട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: മുഹമ്മദ് അമീന്‍.
Keywords: Kerala, Kanhangad, news, Death, Drown, Child, kasaragod, Obituary, Accident, 4 year old girl drowned to death