കാഞ്ഞങ്ങാട്ട് മൂന്നംഗ കുടുംബം ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍
Jun 1, 2014, 11:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2014) മൂന്നംഗ കുടുംബത്തെ ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബത്തെ ഞായറാഴ്ച രാവിലെ മരിച്ച കണ്ടെത്തിയത്.
ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ മുള്ളിക്കല്‍ തമ്പാന്‍(50), ഭാര്യ പത്മിനി(42), മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കാര്‍ത്തിക്(11) എന്നിവരാണ് മരിച്ചത്. ആശുപത്രി ജീവനക്കാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് കാര്‍ത്തികിന്റെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിലെത്തിയത്.
217-ാം നമ്പര്‍ മുറിയിലാണ് കാര്‍ത്തിക്കിനെ അഡ്മിറ്റ് ചെയ്തിരുന്നത്. രാവിലെ മുറി തുറക്കുന്നത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍പ്പണിക്കാരനായ തമ്പാന്റെ മറ്റ് രണ്ട് മക്കളും എന്‍ഡോസള്‍ഫാന്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
(UPDATED)

Keywords : Kasaragod, Kanhangad, Dead, Hospital, Police, Investigates, Kerala, Obituary, Family, Room.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067