പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Jan 18, 2018, 17:20 IST
പടന്ന: (www.kasargodvartha.com 18.01.2018) പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തൃക്കരിപ്പൂര്‍ മണിയനൊടിയിലെ എ.കെ തസ്ലീം- പടന്ന കോട്ടേന്താറിലെ ടി.കെ കുഞ്ഞാസിയ ദമ്പതികളുടെ മകന്‍ നിദാല്‍ അഹ് മദ് (ഏഴ്) ആണ് മരിച്ചത്. പടന്ന മൈമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരിലെ ഡോക്ടറെ കാണിച്ചിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വൈകിട്ടോടെ പടന്ന മൈമ സ്‌കൂളിലും പിന്നീട് കോട്ടേന്താര്‍ പള്ളി പരിസരത്തും പൊതുദര്‍ശനത്തിനു വെച്ച ശേഷം പടന്ന വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഏക സഹോദരന്‍ നിജാസ് അഹ് മദ് (രണ്ട് വയസ്). കുട്ടിയുടെ ആക്‌സമികമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padanna, Death, Obituary, Top-Headlines, Student, Fever, 2nd standard Student dies after fever
< !- START disable copy paste -->