രാജസ്ഥാനില്‍ കാറില്‍ ട്രക്കിടിച്ച് ബദിയഡുക്ക സ്വദേശിനിയടക്കം 3 പേര്‍ മരിച്ചു
May 19, 2015, 13:21 IST
ജയ്പൂര്‍: (www.kasargodvartha.com 19/05/2015) രാജസ്ഥാനില്‍ കാറില്‍ ട്രക്കിടിച്ച് ബദിയഡുക്ക സ്വദേശിനിയടക്കം മൂന്ന് പേര്‍ മരിച്ചു. ബദിയഡുക്കയിലെ ചന്ദ്രന്റെ ഭാര്യ ചൈത്ര (26)യും കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരുമാണ് മരിച്ചത്. മരിച്ച മറ്റു രണ്ടുപേര്‍ ബംഗളൂരുവിലെ അയല്‍വാസികളാണെന്നാണ് സംശയം.
ബംഗളൂവിലെ അയല്‍വാസിയായ രാജസ്ഥാനിലെ ഒരു കുടുംബത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചൈത്രയും കുടുംബവും. ട്രെയ്‌നിലാണ് ചൈത്രയും ഭര്‍ത്താവ് ചന്ദ്രനും മകള്‍ ദിവ്യയും മറ്റു നാല് പേരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാജസ്ഥാനിലേക്ക് തിരിച്ചത്. അവിടെ നിന്നും കാറില്‍ പോകുന്നതിനിടെ ട്രക്കിടിച്ചായിരുന്നു അപകടം.
ബദിയഡുക്കയിലെ ചൈത്ര എന്റര്‍പ്രൈസ് സ്ഥാപന ഉടമയായ നാരായണന്റെ മകളാണ് ചൈത്ര. ബംഗളൂരുവില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. കുറേക്കാലമായി കുടുംബ സമേതം ബംഗളൂരുവിലായിരുന്നു ചൈത്രയും കുടുംബവും താമസിച്ചുവന്നിരുന്നത്.
മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുവരും. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Accident, Death, Obituary, Kasaragod, Badiyadukka, Kerala, Truck.